വയനാട്ടിലെ ഫ്ലാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

0
144

വയനാട്ടിലെ ഫ്ലാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വയനാട് ലക്കിടിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനായ സജി ജോര്‍ജ്(58)നെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശിയാണ് സജി.

ബുധനാഴ്ച ഫ്‌ളാറ്റിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.