ബംഗളുരു സ്ഫോടന കേസിലെ സൂത്രധാരൻ അറസ്റ്റിൽ

0
141

ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ മാർച്ച് ഒന്നിന് നടന്ന സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരനെയും നിർവാഹകനെയും വെള്ളിയാഴ്ച ബംഗാളിലെ ന്യൂ ദിഘയിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

ബോംബ് വെച്ചതായി ആരോപിക്കപ്പെടുന്ന മുസാവിർ ഹുസൈൻ ഷാസിബ്, സൂത്രധാരൻ അബ്ദുൾ മത്തീൻ താഹ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ കേന്ദ്ര ഏജൻസികളുമായും ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട്, യുപി, ഡൽഹി, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ പോലീസുമായും ഏകോപിപ്പിച്ചാണ് നടത്തിയത്.

മസ് മുനീർ അഹമ്മദിനൊപ്പം നേരത്തെ തീവ്രവാദ കേസുകളിലും ഉൾപ്പെട്ടിരുന്ന അബ്ദുൾ മതീൻ താഹയും മുസ്സാവിർ ഹുസൈൻ ഷാസിബും മാർച്ച് ഒന്നിന് ഒമ്പത് പേർക്ക് പരിക്കേൽപ്പിച്ച സ്‌ഫോടനത്തിന് ശേഷം ഒളിവിലായിരുന്നു. ഒളുവിലായിരുന്ന പ്രതികളെ കുറിച്ച വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും, അവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. കൊൽക്കത്തയിലെ എൻഐഎ കോടതി ഇരുവർക്കും മൂന്ന് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു.