മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡിയയുടെ പരാതിയിൽ അർദ്ധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ. ഹാർദിക്കിന്‍റെയും സഹോദരൻ ക്രുനാൽ പാണ്ഡിയയുടെയും സംരഭത്തിൽ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പാണ്ഡ്യ സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും ഐപിഎല്ലില്‍ സജീവമാണിപ്പോള്‍.
ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തത്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളും മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വൈഭപ് പാണ്ഡ്യക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് ഹാര്‍ദ്ദിക്കും സഹോദരന്‍ ക്രുനാലും വൈഭവ് പാണ്ഡ്യയും ചേര്‍ന്ന് പോളിമര്‍ ബിസിനസില്‍ നിക്ഷേപം നടത്തിയിരുന്നു. 40 ശതമാനം വീതം ഹാര്‍ദ്ദിക്കും ക്രുനാലും 20 ശതമാനം വിഹിതം വൈഭവും നടത്തുമെന്ന കരാറിലായിരുന്നു നിക്ഷേപം നടത്തിയത്.
നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വീതിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഹാര്‍ദ്ദിക്കിനെയും ക്രുനാലിനെയും അറിയിക്കാതെ മറ്റൊരു പോളിമര്‍ ബിസിനസ് സ്ഥാപനം തുടങ്ങിയ വൈഭവ് ഇരുവരുമായുള്ള പങ്കാളിത്ത കരാര്‍ ലംഘിച്ചുവെന്നാണ് ഒരു പരാതി.