ആം ആദ്മി പാർട്ടിക്ക് തിരിച്ചടി; സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു

0
179

ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ ആനന്ദ് വിമർശിച്ചു. മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും രാജ്കുമാര്‍ രാജിവച്ചു.

പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ പറഞ്ഞു. ‘അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് പാർട്ടിയിൽ ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത്’ ആനന്ദ് പറഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലികഴിയവെയാണ് മന്ത്രിയുടെ രാജി.ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു.