കായംകുളത്ത് പൊലീസുകാർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

0
186

കായംകുളത്ത് പൊലീസുകാർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ രണ്ട് സിപിഒ മാർക്ക് പരുക്കേറ്റു. കുരുമുളക് പൊടി അടക്കം ഉപയോ​ഗിച്ചായിരുന്നു ആക്രമണം.

പ്രവീൺ, സബീഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായി.

കായംകുളം ദേവികുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടയാണ് ആക്രമണമുണ്ടായത്. കെട്ടുകാഴ്ച കടന്നു പോകാൻ 11KV ലൈൻ ഓഫ് ചെയ്തിരുന്നു.

ഏറെ നേരമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ലൈൻ ഓൺ ചെയ്യാൻ പൊലീസ് പറഞ്ഞതാണ് തർക്കത്തിനിടയായത്. പൊലീസുകാരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനഞ്ചോളം പേർ ചേർന്നായിരുന്നു ആക്രമണം