‘ഇതുപോലൊരു കഥാപാത്രം ഞാൻ ഇതുവരെ ചെയ്തിട്ടില്ല’; ‘ആവേശ’ത്തെ കുറിച്ച് ഫഹദ് ഫാസിൽ

0
129

ഫഹദ് ഫാസിലിൻ്റെ പുതിയ ചിത്രം ‘ആവേശം’ ഏപ്രിൽ 11 ന് തിയേറ്ററുകളിൽ റിലീസിനു തയ്യാറെടുക്കുകയാണ്. രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും പുറത്തിറങ്ങിയാതോടെ സിനിമാ പ്രേമികൾക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.

ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താൻ ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്ന് ഫഹദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഇതുപോലൊരു സിനിമയും കഥാപാത്രവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് മലയാളവും കന്നഡയും കലർന്ന ഭാഷയിലായതിനാൽത്തന്നെ ഏറെ വ്യത്യസ്തവും സങ്കീർണ്ണവുമാണ്.” ചൊവ്വാഴ്ച കൊച്ചിയിൽവച്ചു നടന്ന പ്രീ-റിലീസ് പ്രസ് മീറ്റിൽ ഫഹദ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തവണ വ്യത്യസ്തമായ വേഷം ചെയ്തതെന്ന ചോദ്യത്തിന്, തന്നെ തേടി വരുന്ന വേഷങ്ങളാണ് താൻ ചെയ്യുന്നതെന്ന് ഫഹദ് മറുപടി പറഞ്ഞു.

“എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോൾ, വളരെ എന്റർടൈനിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്‌ബീറ്റ് സിനിമകൾക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തീയേറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്” അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാർക്കൊപ്പം അഭിനയിച്ചത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് ഫഹദ് പറഞ്ഞു. രംഗ എന്ന കഥാപാത്രത്തെക്കുറിച്ച് ജിത്തു തനിക്ക് വ്യക്തമായ ധാരണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കഥാപാത്രത്തിന്റെ മീശയും ഡിഎൻ ഹെയർസ്റ്റൈലും പിന്നീടാണ് ഉറപ്പിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ആവേശത്തിൽ ‘ഫഫ’ എന്ന പേര് ഉപയോഗിച്ചതിനെപ്പറ്റിയും ഫഹദ് സംസാരിച്ചു. ആദ്യം സുഹൃത്തുക്കളാണ് അങ്ങനെ വിളിച്ചിരുന്നതെന്നും, പിന്നീട് മറ്റുള്ളവരും അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. ആവേശത്തിൽ ഈ ടൈറ്റിൽ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവർത്തകർക്ക് തോന്നിയതിനാലാണ് ‘റീഇൻട്രൊഡ്യൂസിങ് ഫഫ’ എന്ന ടൈറ്റിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

അല്ലു അർജുൻ്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂളിൻ്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് അധികമൊന്നും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് ഫഹദ് പറഞ്ഞു.

സിനിമ നല്ലതാണെങ്കിൽ പ്രൊമോഷൻ കുറവാണെങ്കിലും ജനങ്ങൾ ഏറ്റെടുക്കുമെന്നും, സിനിമാപ്രവർത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാൽ പ്രേക്ഷകർ ആവേശത്തെ സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസം ഫഹദ് പ്രകടിപ്പിച്ചു.

രജനികാന്തിൻ്റെ വേട്ടയ്യനിലും, വടിവേലുവിൻ്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തുടർന്ന് സംവിധായകൻ ജിത്തു മാധവൻ മാധ്യമങ്ങളോട് സംസാരിച്ചു.

ഇതൊരു വ്യത്യസ്തമായ ചിത്രമായതിനാലാണ് ‘ആവേശം’ എന്ന വ്യത്യസ്തമായ പേര് സിനിമയ്ക്ക് ഇട്ടതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ആദ്യചിത്രമായ രോമാഞ്ചം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ ഇതിവൃത്തം ഒഴിച്ച് മറ്റുള്ള കാര്യങ്ങൾ സാങ്കൽപ്പികം മാത്രമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാൽ പ്രേക്ഷകർ ആവേശത്തെ സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസം ഫഹദ് പ്രകടിപ്പിച്ചു.

രജനികാന്തിൻ്റെ വേട്ടയ്യനിലും, വടിവേലുവിൻ്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തുടർന്ന് സംവിധായകൻ ജിത്തു മാധവൻ മാധ്യമങ്ങളോട് സംസാരിച്ചു. ഇതൊരു വ്യത്യസ്തമായ ചിത്രമായതിനാലാണ് ‘ആവേശം’ എന്ന വ്യത്യസ്തമായ പേര് സിനിമയ്ക്ക് ഇട്ടതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ആദ്യചിത്രമായ രോമാഞ്ചം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ ഇതിവൃത്തം ഒഴിച്ച് മറ്റുള്ള കാര്യങ്ങൾ സാങ്കൽപ്പികം മാത്രമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആവേശം ഒരു സ്പിൻ-ഓഫ് ചിത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രമാണ് ആവേശം, രോമാഞ്ചം ഇഷ്ടപ്പെടാത്തവർക്കുപോലും ആവേശം ഇഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോമാഞ്ചത്തിന്റെ റിലീസിന് തൊട്ടുപിറകെതന്നെ ആവേശത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

രോമാഞ്ചം ഷൂട്ട്‌ കഴിഞ്ഞ ഉടനെ അൻവർ റഷീദിനെ വിളിച്ച് ആവേശത്തിന്റെ തിരക്കഥ പറഞ്ഞെന്നും, അതിഷ്ടപ്പെട്ട അദ്ദേഹം ചിത്രം നിർമ്മിക്കാൻ തയ്യാറായെന്നും ജിത്തു മാധവൻ ഓർമ്മിപ്പിച്ചു.

രോമാഞ്ചവും ആവേശവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ സംവിധായകൻ, രോമാഞ്ചത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂർത്തിയായിട്ടില്ലെന്നും വെളിപ്പെടുത്തി.

സൂപ്പർ ഹിറ്റുകളായ രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആവേശത്തെ ഒരു ആവേശകരമായ പ്രോജക്‌റ്റും മികച്ചൊരു എൻ്റർടെയ്‌നറുമാണെന്ന് വിശേഷിപ്പിച്ചു.

നല്ല ടെമ്പോ ഉള്ള ഗാനങ്ങളാണ് ആവേശത്തിലേത്. വിവിധസാഹചര്യങ്ങളിലുള്ള എട്ടുപാട്ടുകളാണ് ചിത്രത്തിലുള്ളത്, വ്യത്യസ്ത ഗായകരാണ് ഇവയോരോന്നും പാടിയിരിക്കുന്നത് എന്ന് സുഷിൻ കൂട്ടിച്ചേർത്തു. ഇൻഡിപ്പെൻഡന്റ് ആയ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിക്കുന്നത് തൻ്റെ കരിയറിലെ ഒരു നേട്ടമാണെന്ന് സുഷിൻ കൂട്ടിച്ചേർത്തു.

അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്.

ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്.

എഡിറ്റർ – വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലെ, വസ്ത്രാലങ്കാരം – മസ്ഹർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ – പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ – മൊഹ്‌സിൻ ഖൈസ്, മേക്കപ്പ് – ആർജി വയനാടൻ, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷൻ – ചേതൻ ഡിസൂസ, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് – ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ – അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, പിആർഒ – എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സ്നേക്ക് പ്ലാന്റ്.