മഹുവ മൊയ്‌ത്രക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്

0
605

മുൻ എംപിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്‌ത്രക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്ട് ( FEMA) ലംഘന കേസിൽ ഇഡി മഹുവ മൊയ്‌ത്രയ്ക്ക് അടുത്തിടെ പുതിയ സമൻസ് അയച്ചിരുന്നു , എന്നാൽ, അത് അവർ അവഗണിച്ചിരുന്നു.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്ട് (ഫെമ) ലംഘന കേസിൽ ചോദ്യം ചെയ്യുന്നതിനായി മഹുവ മൊയ്‌ത്രയ്ക്കും ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദർശൻ ഹിരാനന്ദാനിക്കും ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ, ഔദ്യോഗിക ജോലി ചൂണ്ടിക്കാട്ടി അവർ ഹാജരായില്ല, മറിച്ച് നോട്ടീസ് മാറ്റിവയ്ക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.

49-കാരിയായ ടിഎംസി നേതാവ് മഹുവ മൊയ്ത്രയെ കേന്ദ്ര ഏജൻസി ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു, എന്നാൽ ഔദ്യോഗിക ജോലി കാരണമായി ചൂണ്ടിക്കാട്ടി അവർ ഹാജരായില്ല.

സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങി എന്ന ആരോപണത്തെതുടർന്നു മൊയ്‌ത്രയെ ഡിസംബറിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ TMC അവരെ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ സീറ്റിൽ നിന്ന് വീണ്ടും സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ്.

അതേസമയം, മഹുവയ്ക്കെതിരെയുള്ള കേസന്വേഷണത്തിൻറെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയും കേന്ദ്ര അന്വേഷണ ഏജൻസി (CBI) ടി.എം.സി നേതാവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആരോപണങ്ങൾക്ക് മഹുവ മൊയ്‌ത്ര നൽകുന്ന മറുപടി.