മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി; രാജസ്ഥാൻ റോയൽസിന് ആറ് വിക്കറ്റ് ജയം

0
245

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാൻ റോയൽസിന് ആറ് വിക്കറ്റ് ജയം. ഇത് മുംബൈ ഇന്ത്യൻസിന്റെ മൂന്നാം തോല്‍വിയാണ്. 126 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. പുറത്താകാതെ 54 റണ്‍സ് എടുത്ത റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചത്.

20 ഓവറില്‍ 125 റണ്‍സാണ് മുെബൈ നേടിയത്. 15.3 ഓവറില്‍ 127 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ ഈ സ്‌കോര്‍ മറികടന്നത്. 21 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് മുംബായുടെ ടോപ് സ്‌കോറര്‍. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഇന്നിംഗ്‌സിന്റെ നാലാമത്തെ ഓവറില്‍ നാല് വിക്കറ്റിന് 20 എന്ന നിലയിലെ മുംബൈയുടെ യുടെ തുടക്കം ശുഭകരമായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ്മ 29 പന്തില്‍ 32 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് മുബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിനേയും ജോസ് ബട്‌ലറിനേയും സഞ്ജു സാംസണേയും വേഗത്തില്‍ നഷ്ടമായെങ്കിലും പരാഗിന്റെ കരുത്തില്‍ രാജസ്ഥാന്‍ വീണ്ടും വിജയത്തിലേക്ക് പറന്നടുക്കുകയായിരുന്നു.