അപകട കാരണം ഡ്രൈവറുടെ അമിതവേ​ഗതയും അശ്രദ്ധയും; KSRTC ഡ്രൈവറെ പിരിച്ചുവിട്ടു

0
179

കളത്തിപ്പടിയിലെ അപടകടവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി. ഡ്രൈവറെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഡ്രൈവർ ബ്രിജേഷിനെയാണ് സർവീസിൽനിന്നു പിരിച്ചുവിട്ടത്. മാർച്ച് 29-ന് നടന്ന അപകടവുമായി ബന്ധപ്പെട്ടാണ് നടപടി.

കെ.എസ്.ആർ.ടി.സി സി. മാനേജിങ് ഡയറക്ടറുടെ നിർദേശപ്രകാരം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ അമിതവേ​ഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മാർച്ച് 29-നാണ് കളത്തിപ്പടിയിൽ വച്ച് തിരുവല്ല ഡിപ്പോയിൽ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചത്.