സെൻട്രല്‍ പൊയിലൂരിൽ 770 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി; RSS നേതാവ് അറസ്റ്റില്‍

0
186

സെൻട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770 കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ആർ.എസ്.എസ് നേതാവ് പ്രമോദ് (42) അറസ്റ്റില്‍. കൊളവല്ലൂർ സി.ഐ. കെ. സുമിത്ത്കുമാർ അറസ്റ്റ് ചെയ്ത‌ത്.

കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് പ്രമോദിൻ്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തുക്കള്‍ ഇയാളുടെ ബന്ധു വടക്കയില്‍ ശാന്തയുടെ വീട്ടില്‍ നിന്നുമായാണ് പിടിച്ചെടുത്തത്. എന്നാല്‍ പ്രമോദിന് ഇത് സൂക്ഷിക്കാൻ ലൈസൻസുണ്ടായിരുന്നില്ല. സംഭവത്തെത്തുടർന്ന് ഒളിവില്‍പ്പോയ പ്രമേദിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. സി.പി.എം പ്രവർത്തകൻ ജ്യോതിരാജിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് പ്രമോദ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. കൊളവല്ലൂർ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തു.