നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം 18 വർഷമായി ഒളുവിലായിരുന്ന അമ്മ കോട്ടയം പൊൻകുന്നത്ത് അറസ്റ്റിൽ. ചിറക്കടവ് കടുക്കാമല വയലിപ്പറമ്പിൽ ഓമന (കുഞ്ഞുമോൾ-57) ആണ് അറസ്റ്റിലായത്. 2004ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കെട്ടി കടുക്കാമല ഭാഗത്തെ വീട്ടുമുറ്റത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു. തുടർന്ന് ഓമനയെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം ഓമന ഒളിവിൽ പോവുകയായിരുന്നു.
തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സ്റ്റേഷൻ എസ്എച്ച്ഒ ടി.ദിലീഷ്, എസ്ഐമാരായ മാഹിൻ സലിം, ദിലീപ്കുമാർ, സിപിഒമാരായ എം.ജി.പ്രിയ, കിരൺ കർത്ത എന്നിവർ ചേർന്ന് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.