റിയാസ് മൗലവി വധം: പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചോ? രാഷ്ട്രീയ ആരോപണം പൊളിച്ചടുക്കി ഷുക്കൂർ വക്കീൽ, സംഘപരിവാറിന് വിധേയപ്പെടുന്നവരെ തുറന്നുകാട്ടി ഫേസ്ബുക്ക് കുറിപ്പ്

0
128

കാസർകോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധിക്കെതിരെ ഷുക്കൂർ വക്കീൽ. പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ വെറുതെ വിട്ടുരുന്നു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറഞ്ഞത്. ഏഴു വർഷവും ഏഴു ദിവസവും വിചാരണ തടവുകാരായി ജയിലിൽ കിടന്നവരെ ജില്ലാ ജഡ്ജ് ഒറ്റവരിയിൽ വിധി പറഞ്ഞു കുറ്റവിമുക്തരാക്കി എന്നാണ് ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം