ചെന്നൈയിലെ അൽവാർപേട്ടിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്ന് മരണം

0
163

ചെന്നൈയിലെ അൽവാർപേട്ടിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്ന് മരണം. പബ് ജീവനക്കാരായ മണിപ്പൂർ സ്വദേശികളായ മാക്സ്, ലാലി എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി എട്ടുമണിയോടെയാണ് അപകടം. അൽവാർപേട്ടിലെ ഷെക്‌മെറ്റ് പബ്ബിൻ്റെ മേൽക്കൂരയാണ് തകർന്നത്.

അപകടകാരണം ഇപ്പോഴും വ്യക്തമല്ല. ഈ സമയം ആരും പബ്ബിനുള്ളിൽ കുടുങ്ങിയിട്ടില്ലെന്ന് രക്ഷാപ്രവർത്തകരും ഫയർഫോഴ്‌സും പറഞ്ഞു. ഐപിഎൽ നടക്കുന്നതിനാലും നാളെ അവധിയായതിനാലും നിരവധി പേർ പബ്ബിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടയിൽ മേൽക്കൂര പൂർണമായും തകർന്നു താഴെ വീണു.

പബ്ബിനുള്ളിൽ മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്നാണ് ഇപ്പോൾ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. മരിച്ച മൂന്നാമനെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്.