പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരു

0
253

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരു. 177 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. അവസാന ഓവറിൽ ദിനേശ് കാർത്തിക്കിൻ്റെ തകർപ്പൻ പ്രകടനമാണ് ബെംഗളൂരുവിൻ്റെ വിജയം എളുപ്പമാക്കിയത്. കാർത്തിക് 10 പന്തിൽ 28 റൺസെടുത്തു. അർധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ ടോപ് സ്‌കോറർ.

മത്സരത്തില്‍ ടോസ് നേടി ബാംഗ്ലൂര്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിരാശപ്പെടുത്തുന്ന തുടക്കത്തോടെയാണ് ബാംഗ്ലൂര്‍ മത്സരം ആരംഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ ഡാഫ് ഡുപ്ലെസിയേയും കാമറൂണ്‍ ഗ്രീനെനെയും നഷ്ടമായി. പഞ്ചാബിന് നായകന്‍ ശിഖര്‍ ധവാന്‍ മികച്ച തുടക്കം തന്നെ നല്‍കി. ധവാന്‍ 37 പന്തുകളില്‍ നിന്ന് 45 റണ്‍സാണ് നേടിയത്.

പഞ്ചാബ് സ്‌കോര്‍ വര്‍ധിപ്പിച്ചെങ്കിലും കോലിയുടെ കരുത്തില്‍ ബാംഗ്ലൂര്‍ വിജയത്തിലേക്ക് കുതിച്ചു. മത്സരത്തില്‍ 49 പന്തുകളില്‍ 11 ബൗണ്ടറികളും 2 സിക്‌സറുകളും അടക്കമാണ് കോലി 77 റണ്‍സ് നേടിയത്.