തിരുവനന്തപുരത്ത് 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

0
191

തിരുവനന്തപുരം വെള്ളറടയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ ഇന്ന് രാവിലെ മുതൽ കാണാനില്ല. രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് സ്‌കൂള്‍ അവധി ദിവസമായിരുന്നു. പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാതായതോടെ ആദ്യം സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ കുട്ടിയെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തി.

ഇതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.തമിഴ്‌നാട് കേരള അതിര്‍ത്തി ഉൾപ്പടെ കേന്ദ്രീകരിച്ചാണ് പരിശോധന. വീട്ടില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് വീട്ടുകാരും പറയുന്നു.