പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാൻ കുക്കുമ്പർ ജ്യൂസ്

0
53

പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാൻ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശീതള പാനീയങ്ങളാണ് ഏറ്റവും നല്ലത്. വേനൽച്ചൂടിൽ ശരീരത്തിനും മനസ്സിനും തണുപ്പ് നൽകാനും ദാഹവും ക്ഷീണവും മാറാനും പൊട്ടുവെള്ളരി ജ്യൂസ് നല്ലതാണ്.

തണ്ണിമത്തനേക്കാൾ ഫൈബർ, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. വേനൽക്കാല പ്രശ്‌നങ്ങൾക്കും കുക്കുമ്പറിന് പരിഹാരം കാണാനാകും. ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവയ്ക്ക് കഴിയും.

കുക്കുമ്പർ ജ്യൂസ് തയ്യാറാക്കുന്ന വിധം

പൊട്ടുവെള്ളരിയുടെ പുറം തൊലി ചുരണ്ടി അകത്തെ കുരു കളഞ്ഞ് തവി കൊണ്ട് ഉടച്ച് എടുത്ത് മിക്സിയിൽ അടിച്ചു എടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. തേങ്ങാ പാലും ഏലക്കയും ചേർക്കുന്നത് സ്വാദ് വർധിപ്പിക്കും. പൊട്ടുവെള്ളരി അടിച്ചെടുത്ത് ഹോർലിക്‌സ് അല്ലെങ്കിൽ ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്തും ജ്യൂസാക്കാം.