ഐപിഎൽ 2024 പതിനേഴാം സീസണിന് തുടക്കമായി

0
208

ഐപിഎൽ 2024 പതിനേഴാം സീസണിന് തുടക്കമായി. എആർ റഹ്മാൻ, സോനു നിഗം, അക്ഷയ് കുമാർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ ഇതിഹാസ കലാകാരന്മാർ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആരാധകരെ ആവേശഭരിതരാക്കി. ഗാനങ്ങളും ഒക്ടേൻ നൃത്ത പരിപാടിയും പ്രത്യേക ഹോളോഗ്രാം പ്രദർശനവും ചടങ്ങിനു മാറ്റേകി.

ഐപിഎൽ 2024 ൻ്റെ കർട്ടൻ-റൈസറിനായി ചെപ്പോക്ക് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഐക്കണിക് കലാകാരന്മാരുടെ ഒരു നിര പ്രഖ്യാപിച്ചതിന് ശേഷം നടന്ന പ്രകടനങ്ങൾ ആരാധകരുടെ ഹൈപ്പിന് അനുസൃതമായി ഉയർന്നു.

കൈയിൽ ത്രിവർണ്ണ പതാകയുമായായിരുന്നു ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ഉദ്ഘാടന ചടങ്ങിലെ എൻട്രി. വേദിയിൽ ഇറങ്ങിയപ്പോൾ ടൈഗർ ഷ്റോഫും ഒപ്പം ചേർന്നു. തങ്ങളുടെ അടുത്ത സിനിമയായ ‘ബഡേ മിയാൻ ചോട്ടെ മിയാനിലെ അഭിനേതാക്കൾ തങ്ങളുടെ സെൻസേഷണൽ ഡാൻസ് ഷോയിലൂടെ വേദിയിൽ തിമിർത്താടി. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും അവരുടെ വരാനിരിക്കുന്ന ചിത്രമായ ‘ബഡേ മിയാൻ ഛോട്ടാ മിയാൻ’ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാഗമായി ‘വല്ലാ ഹബീബി’ എന്ന പാട്ടിനു ചുവടുവെച്ചു ജനസാഗരത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.