ഗൂഗിളിലെ പിഴവ് കണ്ടെത്തിയത്തിന് 632 പേർക്കായി 10 മില്യൺ ഡോളർ നൽകി ഗൂഗിൾ

0
33

ഗൂഗിളിലെ പിഴവ് കണ്ടെത്തിയ 632 പേർക്കായി 10 മില്യൺ (ഏകദേശം 83 കോടി രൂപ) ഡോളർ നൽകി ഗൂഗിൾ. 632 പേർക്കും തങ്ങൾ ചെയ്ത സേവനത്തിന് അനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് കമ്പനി വിതരണം ചെയ്തത്. 1,13,337 (93,92,713 രൂപ) ഡോളറാണ് ഒരാൾക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക.

ഇതുവരെ ഏറ്റവും കൂടുതൽ പിഴവുകൾ കണ്ടെത്തിയിട്ടുള്ളത് ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡിലാണ്. ഏറ്റവുമധികം പാരിതോഷികം വിതരണം ചെയ്തിട്ടുളളതും ഇതുമായി ബന്ധപ്പെട്ടാണ്. 3.4 മില്യൺ (28 ലക്ഷം രൂപ) ഡോളറാണ് ആൻഡ്രോയ്ഡിന് മാത്രമായി വിതരണം ചെയ്തതെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. 2.1 മില്യണുമായി തൊട്ടുപിന്നിൽ തന്നെ ക്രോമുമുണ്ട്. വെയർ ഒ.എസ്, ആൻഡ്രോയ്ഡ് ഓട്ടോ എന്നീ സോഫ്റ്റുവെയറുകളാണ് തൊട്ടു പിന്നാലെയുള്ളത്. ഗൂഗിളിന്റെ തന്നെ ഉപകരണങ്ങളായ ഗൂഗിൾ നെസ്റ്റ്, ഫിറ്റ്ബിറ്റ്, വാച്ചുകൾ എന്നിവയിലെ പിഴവുകൾ കണ്ടെത്തിയതിനും കമ്പനി പാരിതോഷികം വിതരണം ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

‘തുടർച്ചയായ സഹകരണത്തിന് എല്ലാ ഗവേഷകരോടും നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഇത്തരം സേവനങ്ങൾ പ്രതീക്ഷിക്കുന്നു.’ എന്ന കുറിപ്പോടെയാണ് ഗൂഗിൾ തങ്ങളുടെ ബ്ലോഗിൽ കണക്കുകൾ പങ്കുവെച്ചത്. സെക്യൂരിറ്റി ബഗ്ഗുകളും പിഴവുകളും കണ്ടെത്തുന്നതിനായി ബഗ്ഗ് വേട്ടക്കാർ എന്നൊരു വിഭാഗം തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാരിതോഷികത്തിനായി ഇക്കൂട്ടർ കമ്പനികളിലെ പിഴവുകൾ കൃതൃമായി നിരീക്ഷിക്കാറുണ്ട്. സാധാരണക്കാർ മുതൽ ടെക് ജീനിയസുകൾ പിഴവുകൾ നിരീക്ഷിക്കുന്നവരുടെ സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.