ഇ-സിം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കർമാർ; മുന്നറിയിപ്പ് നൽകി റഷ്യൻ സൈബർ സുരക്ഷാ വിഭാഗം

0
183
eSIM card standing on old generation SIM card. New mobile communication technology 5G network. Evolution of SIM cards. 3D rendering.

ഇ-സിം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കർമാർ. റഷ്യൻ സൈബർ സുരക്ഷാ വിഭാഗമായ എഫ്.എ.സി.സി.ടി ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സാധാരണ സിം കാർഡുകൾക്ക് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ സിം ആണ് ഇ-സിം കാർഡ്. ഇത്തരം സിം കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പ്രൊഫൈലുകൾ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണവും തട്ടിയെടുക്കുന്നു.

ഒരു ക്യുആർ കോഡ് മാത്രം ഉപയോഗിച്ച് ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ ഇ-സിം സൃഷ്ടിക്കാനും അതുപയോഗിച്ച് തട്ടിപ്പുകൾ നടത്താൻ സാധിക്കുമെന്നുമാണ് വിവരം. ഉപഭോക്താവിന്റെ പേരും മറ്റ് അടിസ്ഥാന വിവരങ്ങളും കൈക്കലാക്കുന്ന ഹാക്കർമാർക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റിയിൽ തന്നെ ടെലികോം കമ്പനികളുമായി ബന്ധപ്പെടാനും ഇ-സിം സൃഷ്ടിക്കാനുള്ള നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും. ടെലികോം കമ്പനികളും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞേക്കില്ല. ഇങ്ങനെ ഉപഭോക്താവിന്റെ നമ്പറിൽ ഇ-സിം സൃഷ്ടിക്കുന്ന ഹാക്കർമാർക്ക് ഉപഭോക്താവിന്റെ ഫോണിലെ ബാങ്ക് അക്കൗണ്ട് വഴി പണം തട്ടാനും ആപ്പുകളിലെ സ്വകാര്യ വിവരങ്ങൾ ചോർത്താനും സാധിക്കും.

ഇ-സിം മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഐ ഫോൺ മോഡലുകൾ ആപ്പിൾ ചില രാജ്യങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ തങ്ങളുടെ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഫോണുകളിൽ ടു ഫാക്ടർ ഓതെന്റിക്കേഷൻ ഓൺ ചെയ്തോ ഓതെന്റിക്കേറ്റർ ആപ്പുകൾ ഉപയോഗിക്കുക വഴിയോ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സാധിക്കും.