CAA; പുരുഷന്മാരുടെ മതം നിർണ്ണയിക്കാൻ ‘സുന്നത്ത്’ പരിശോധന നടത്തണം; ബിജെപി നേതാവിന്റെ വിവാദ പരാമർശം

0
315

CAA പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന പുരുഷന്മാരുടെ മതം നിർണ്ണയിക്കാൻ ‘സുന്നത്ത്’ പരിശോധന നടത്തണമെന്ന് മേഘാലയ മുൻ ഗവർണറും പശ്ചിമ ബംഗാൾ ബിജെപി മുൻ അധ്യക്ഷനുമായ മുതിർന്ന നേതാവ് തഥാഗത റോയ്. പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപിയുടെ ഭയാനകമായ മുഖം വെളിപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ്.

സാമൂഹ്യ മാധ്യമമായ എക്സ് വഴിയാണ് ബിജെപി നേതാവ് ഈ വിവാദ പ്രസ്താവന നടത്തിയത്. പരാമർശം വിവാദമായതോടെ റോയിക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. റോയി മതഭ്രാന്തിൻ്റെ പുതിയ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുയാണ്.

പ്രസ്താവന ബിജെപിയുടെ പിന്തിരിപ്പൻ ചിന്താഗതിയെയും വിഷമയമായ സംസ്ക്കാരത്തെയും തുറന്നുകാട്ടുന്നു. ഇത്തരം വിവേചനപരവും മനുഷ്യത്വരഹിതവുമായ പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇത്തരം അസഹിഷ്ണുതയ്‌ക്കെതിരെ ജനം ഒറ്റകെട്ടായി പോരാടണമെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവിച്ചു.