ആട് 3; ‘പാപ്പനും പിള്ളേരും’ തിരിച്ചുവരവിനൊരുങ്ങുന്നു

0
222

തിയറ്ററിൽ വലിയ കോലിളക്കം സൃഷ്‌ടിച്ച സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’. ഇതിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഇരു കൈനീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി ടീം രംഗത്ത്. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്. നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയാണ് ആട് 3യുടെ വരവറിയിച്ചിരിക്കുന്നത്. “പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് “ആടുകാലം”, എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.