ബജറ്റ് ഫോൺ; 20,000 രൂപക്ക് താഴെ മികച്ച ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി എഫ്15 5ജി;

0
123

20,000 രൂപക്ക് താഴെ ഫോൺ നോക്കുന്നവർക്ക് ഗ്യാലക്‌സി എഫ് 15 5ജി അവതരിപ്പിച്ച സാംസങ്. മികച്ച ഫീച്ചറുകളുമായി 15000 രൂപയോട് അ‌ടുത്ത വിലയിലാണ് സാംസങ് ഗ്യാലക്‌സി എഫ് 15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മൂന്നു കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. അതേസമയം സ്‌പെക്കുകൾ പരിഗണിക്കുമ്പോൾ കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനി അവതരിപ്പിച്ച ഗ്യാലക്‌സി എ 15 5ജിയെ ആണ് പുതിയ ഗ്യാലക്‌സി എഫ് 15 5ജി അനുസ്മരിപ്പിക്കുന്നത്.

സാംസങ് ഗാലക്‌സി എഫ്15 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്.

4 ജിബി റാം + 128 ജിബി സ്റ്റോറേജും 6 ജിബി റാം + 128 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയൻ്റുകളിൽ സാംസങ് ഗാലക്സി എഫ്15 5ജി ഇന്ത്യയിൽ ലഭ്യമാകും. മൈക്രോ എസ്ഡി കാർഡ് വഴി നിങ്ങൾക്ക് സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.

കുറഞ്ഞ വിലയിൽ എത്തുമ്പോഴും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം സാംസങ് ഈ ഫോണിൽ നൽകിയിട്ടുണ്ട്. 50എംപി മെയിൻ ക്യാമറ, 5എംപി സെൻസർ, 2എംപി സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്15 5ജി വാഗ്ദാനം ചെയ്യുന്നു.

നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി എഫ്15 5ജിക്ക് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, 5 ജി എന്നിവയും ഈ സ്മാർട്ട്ഫോണിലെ ഫീച്ചറുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു.

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എഫ് 15 5 ജി അടിസ്ഥാന മോഡലിന് 15,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മോഡലിന്റെ വില 16,999 രൂപയാണ്.