കനത്ത ചൂടിൽ ഉരുകി പോകാതിരിക്കാൻ ജാഗ്രത നിർദേശങ്ങളുമായി പോലീസ്

0
49

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കേരള പോലീസ്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക, കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാതിരിക്കുക, 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെ നേരിട്ട് സൂര്യാഘാതം ഏൽക്കാതിരിക്കുക എന്നിങ്ങനെ നീളുന്നു ജാഗ്രത നിർദേശങ്ങൾ.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ് എന്ന് പോലീസ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്