യൂട്യൂബിന് വെല്ലുവിളി: എക്സിൽ വിഡിയോ ക്രീയേറ്റര്‍മാർക്ക് പുതിയ സാധ്യതകൾ

0
128

സമൂഹ മാധ്യമമായ എക്‌സ്, പ്രശസ്ത വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ യൂട്യൂബിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. പുതിയ പദ്ധതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. തുടക്കത്തില്‍ ആമസോണ്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ടിവികളില്‍ പ്രവര്‍ത്തിക്കുന്ന ആപ് ആയി ആയിരിക്കും, യൂട്യൂബ് ടിവി ആപ്പിന്റെ ഫീച്ചറുകളെല്ലാം എക്‌സിന്റെ ആപ്പിനും ഉണ്ടായിരിക്കും. ദൈര്‍ഘ്യമേറിയ വിഡിയോകള്‍ വലിയ സ്‌ക്രീനില്‍ കാണുന്നതു പ്രോത്സാഹിപ്പിക്കാനാണ് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക് ഉദ്ദേശിക്കുന്നതെന്നു പറയുന്നു.

നിലവില്‍ ഏകദേശം 80,000 ക്രിയേറ്റര്‍മാരാണ് എക്‌സില്‍ ഉള്ളത്. കിട്ടുന്ന വരുമാനം ക്രിയേറ്റര്‍മാരുമായി പങ്കിടും. ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനമാണ് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുന്നത്. എക്‌സ് ഇതില്‍ കൂടുതല്‍ നല്‍കുമോ എന്ന കാര്യം വ്യക്തമല്ല.

മസ്‌കിന്റെ ഭരണപരിഷ്‌കാരങ്ങളെ തുടര്‍ന്ന് എക്‌സ് പ്ലാറ്റ്‌ഫോമിന് പരസ്യം നല്‍കുന്നതു നിറുത്തിയ പരസ്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പറയുന്നു.