കേരളത്തിൽ മുണ്ടിനീര് പടരുന്നു; ഈ മാസം മാത്രം റിപ്പോർട്ട് ചെയ്തത് രണ്ടായിരത്തിലധികം കേസുകൾ

0
110

കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം 2505 കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ കേസുകളില്‍ ഭൂരിഭാഗവും മലപ്പുറം ജില്ലയിലാണ്.

എന്താണ് മുണ്ടിനീര്‌, എന്തെല്ലാമാണ് ലക്ഷണങ്ങൾ?
മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്‌. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് മുണ്ടിനീരിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. സാധാരണയായി ഇത് ഉമിനീര്‍ ഗ്രന്ഥികളില്‍ (പാരോറ്റിറ്റിസ്) നീര്‍ക്കെട്ട് ഉണ്ടാക്കും. ഇത് കവിള്‍ത്തടങ്ങളിലേക്കും താടിയെല്ലിന് സമീപത്തേക്കും പടരുന്നു. ഈ ലക്ഷണങ്ങൾ സാധാരണയായി മുഖത്തിൻ്റെ വശത്ത് വേദനാജനകമായ വീക്കം ഉണ്ടാകുന്നു, ഇത് മുണ്ടിനീർ അണുബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണമാണ്. വൈറസ് ബാധയേറ്റ് 16 മുതൽ 18 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. മുണ്ടിനീർ അണുബാധയുള്ളവരിൽ മൂന്നിലൊന്ന് പേർക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല.

സങ്കീർണതകൾ വളരെ അപൂർവമാണ്, എന്നിരുന്നാലും ബധിരതയും, കോശജ്വലന അവസ്ഥകളും ഉൾപ്പെടുന്നു, അവയിൽ വൃഷണങ്ങൾ, സ്തനങ്ങൾ, അണ്ഡാശയങ്ങൾ, പാൻക്രിയാസ്, മെനിഞ്ചുകൾ, മസ്തിഷ്കം എന്നിവയുടെ വീക്കം ഏറ്റവും സാധാരണമാണ്. മുണ്ടിനീര് ബാധിച്ചവരിൽ 1/4 പേർക്ക് വൈറൽ മെനിഞ്ചൈറ്റിസ് ഉണ്ടാകാം. വൃഷണത്തിൻ്റെ വീക്കം പ്രത്യുൽപാദനശേഷി കുറയുന്നതിനും അപൂർവ്വമായി വന്ധ്യതയ്ക്കും കാരണമായേക്കാം. മംപ്സ് വൈറസിൻ്റെ ഹോസ്റ്റ് മനുഷ്യനാണ്.

ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തലച്ചോറില്‍ വീക്കം, കേള്‍വിശക്തി നഷ്ടപ്പെടുക, പുരുഷന്മാരില്‍ വൃഷ്ണത്തില്‍ വേദനയോട് കൂടിയ വീക്കം തുടങ്ങിയവയ്ക്കും കാരണമായേക്കാം.

എന്താണ് ചെയ്യേണ്ടത്?
മുണ്ടിനീരിന് പ്രത്യേക ചികിത്സകളൊന്നുമില്ല. രോഗം ബാധിച്ച് സാധാരണ രണ്ടാഴ്ചയ്ക്കുള്ളില്‍ ഭേദമാകും. രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുള്ള ചികിത്സാ രീതിയാണ് പ്രധാനമായും പിന്തുടരുന്നത്. രോഗബാധയുള്ളവര്‍ ധാരാളം വെള്ളം കുടിക്കുകയും, ഇടയ്ക്ക് ചെറുചൂടുവെള്ളം കവിള്‍ കൊള്ളുകയും എളുപ്പത്തില്‍ ചവച്ചിറക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക.