മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി; സുരേഷ് പച്ചൗരി ബിജെപിയിലേക്ക്

0
335

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി, മുൻ പാർലമെൻ്റ് അംഗം ഗജേന്ദ്ര സിംഗ് രാജുഖേദി, നാല് മുൻ എംഎൽഎമാർ എന്നിവർ ശനിയാഴ്ച രാവിലെ മധ്യപ്രദേശിൽ ബിജെപിയിൽ ചേർന്നു.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നേതാവാണ് പച്ചൗരി. കേന്ദ്ര പ്രതിരോധ (പ്രതിരോധ ഉല്‍പ്പാദനവും വിതരണവും) സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഭോപ്പാലിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

കൂടാതെ, ഇൻഡോറിൽ കൈലാഷ് വിജയവർഗിയക്കെതിരെ മത്സരിച്ച മുൻ എംഎൽഎ സഞ്ജയ് ശുക്ല, വിശാൽ പട്ടേൽ, അർജുൻ പാലിയ, സത്പാൽ പാലിയ, ഭോപ്പാൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കൈലാഷ് മിശ്ര എന്നിവരും തങ്ങളുടെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നു.