ഏറ്റവും കൂടുതൽ ‘സീറോ ഫുഡ്’ കുട്ടികളുള്ളത് ഇന്ത്യയിലെന്ന് പഠനം

0
216

ഇടത്തരം വരുമാനമുള്ള 92 രാജ്യങ്ങളിൽ (LMIC) നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ ‘സീറോ ഫുഡ്’ കുട്ടികളുള്ളത് ഇന്ത്യയിലെന്ന് (6.7 ദശലക്ഷം) കണ്ടെത്തി. ഇത് സർവേയിലെ 92 രാജ്യങ്ങളിലായി കണ്ടെത്തിയ മൊത്തം ‘സീറോ ഫുഡ് കുട്ടികളുടെ’ പകുതിയോളം വരും. ഫെബ്രുവരി 12 ന് ജമാ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാൽ, ഫോർമുല, ഖര അല്ലെങ്കിൽ അർദ്ധ ഖര ഭക്ഷണം എന്നിവ കഴിക്കാത്ത 6-23 മാസത്തിനിടയിലെ കുട്ടികളെയാണ് ‘സീറോ ഫുഡ് കുട്ടികളായി’ പഠനം നിർവചിച്ചത്.

ആദ്യ രണ്ട് വർഷം വളർച്ചയ്ക്കും വികാസത്തിനും നിർണായകമായി കണക്കാക്കപ്പെടുന്നു, വേണ്ടത്ര ഭക്ഷണം നൽകിയില്ലെങ്കിൽ കുട്ടികൾ പോഷകാഹാരക്കുറവിന് ഇരയാകുന്നു.

കുട്ടികൾക്ക് പോഷകാഹാരം നൽകാൻ മുലയൂട്ടൽ മാത്രം പര്യാപ്തമല്ല. ആയതിനാൽ കുട്ടിയുടെ ഭക്ഷണത്തിൽ കട്ടിയുള്ളതോ അർദ്ധ ഖരരൂപത്തിലുള്ളതോ ആയ ഭക്ഷണങ്ങൾ അവതരിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പഠനം കൂടുതൽ സംസാരിക്കുന്നു.

ഇന്ത്യയിൽ 19.3 ശതമാനം കുട്ടികളാണ് ‘സീറോ-ഫുഡ്’ വിഭാഗത്തിൽ വരുന്നത്. ശതമാന കണക്കിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്, പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയ (21.8 ശതമാനം), മാലി (20.5 ശതമാനം) എന്നിവ ആദ്യ ആദ്യ 2 റാങ്കുകളിൽ.

ഏറ്റവും കൂടുതൽ ‘സീറോ ഫുഡ്’ കുട്ടികളുടെ എണ്ണത്തിൽ നൈജീരിയ രണ്ടാം സ്ഥാനത്താണ് (9,62,000), പാകിസ്ഥാൻ (8,49,000) മൂന്നാം സ്ഥാനത്തും.