തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവച്ചു

0
176

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവച്ചു. ശനിയാഴ്ചയാണ് അരുൺ ഗോയൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇസി) സ്ഥാനത്ത് നിന്ന് രാജിവെച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ രാജി തീരുമാനം.

2022 നവംബർ 21-നാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയൽ ചുമതലയേറ്റത്. പഞ്ചാബ് കേഡറിലെ 1985 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

ഫെബ്രുവരിയിൽ അനൂപ് പാണ്ഡേ വിരമിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗോയൽ രാജി വച്ചത്. ഇതോടെ മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പു കമ്മിഷനിൽ ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രമേ അവശേഷിക്കുന്നുള്ളൂ. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു അരുണ്‍ ഗോയല്‍.

തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്നുള്ള അരുൺ ഗോയലിൻ്റെ രാജി പ്രസിഡൻ്റ് ദ്രൗപതി മുർമു ശനിയാഴ്ച സ്വീകരിച്ചു.