ആടുജീവിതത്തിൻ്റെ ട്രെയിലർ പുറത്ത്

0
243

പൃഥ്വിരാജ്, ബ്ലെസി, ബെന്ന്യാമിൻ കൂട്ടുകെട്ടിൽ എത്തുന്ന ആടുജീവിതത്തിൻ്റെ ട്രെയിലർ പുറത്ത്. ബ്ലെസി രചനയും സംവിധാനവും സഹനിർമ്മാണവും നിർവ്വഹിച്ച ഒരു അതിജീവന നാടക ചലച്ചിത്രമാണ് ആടുജീവിതം. ഇന്ത്യയിലെയും അമേരിക്കയിലെയും കമ്പനികൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര സഹനിർമ്മാണമാണ് ചിത്രം. ബെന്യാമിൻ്റെ 2008-ൽ പുറത്തിറങ്ങിയ ആടുജീവിതം എന്ന നോവലിൻ്റെ ഒരു ചലച്ചിത്രാവിഷ്കാരമാണിത്.

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. സൗദി അറേബ്യയിലെ ആളൊഴിഞ്ഞ ഫാമിൽ ആടിനെ മേയ്ക്കുന്ന അടിമത്തത്തിലേക്ക് നിർബന്ധിതനായ ഒരു മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്.

ഒട്ടേറെ തവണ റിലീസ് തീയതികൾ പ്രഖ്യാപിക്കുകയും മാറ്റിവെയ്ക്കുകയും ചെയ്ത ചിത്രത്തിൻ്റെ ട്രെയിലർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. നജീബിലേയ്ക്ക് എത്തിച്ചേരാൻ പൃഥ്വിയ്ക്ക് എത്ര ദൂരം എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ട്രെയിലർ.

Aadujeevitham – The Goat Life Official Trailer A R Rahman, Prithviraj Sukumaran, Amala Paul, Blessy (youtube.com)