ട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് പ്രൊഫസർ അറസ്റ്റിൽ

0
144

ട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് പ്രൊഫസർ അറസ്റ്റിൽ. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസർ പ്രമോദ് കുമാര്‍ (50) ആണ് അറസ്റ്റിലായത്. ഏറനാട് സ്പ്രെസ്സിൽ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

ട്രെയിനിൽ ഉറക്കം നടിച്ച ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ എറണാകുളം സൗത്ത് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് തൃശൂര്‍ റെയില്‍വേ പോലീസിന് കൈമാറിയിട്ടുണ്ട്.