കോൺഗ്രസ് ലോക് സഭ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

0
80

കോൺഗ്രസ് ലോക് സഭ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാർക്ക് പുറമേ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തൃശൂരിൽ കെ മുരളീധരൻ യുഡിഎഫിന് വേണ്ടി മത്സരിക്കും. വയനാട്ടിൽ ഇത്തവണയും രാഹുൽ ഗാന്ധി മത്സരിക്കും.

സ്ഥാനാർഥി പട്ടിക
തിരുവനന്തപുരം – ശശി തരൂർ
ആറ്റിങ്ങൽ – അടൂർ പ്രകാശ്
പത്തനംതിട്ട – ആൻ്റോ ആൻ്റണി
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ – കെസി വേണുഗോപാൽ
ഇടുക്കി – ഡീൻ കുര്യാക്കോസ്
എറണാകുളം – ഹൈബി ഈഡൻ
ചാലക്കുടി – ബെന്നി ബെഹ്നാൻ
തൃശൂർ – കെ മുരളീധരൻ
ആലത്തൂർ – രമ്യ ഹരിദാസ്
പാലക്കാട് – വികെ ശ്രീകണ്ഠൻ
കോഴിക്കോട് – എംകെ രാഘവൻ
വയനാട് – രാഹുൽ ഗാന്ധി
വടകര – ഷാഫി പറമ്പിൽ
കണ്ണൂർ – കെ സുധാകരൻ
കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ