കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

0
186

കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ജോജി കെ.തോമസാണ് (45) അറസ്റ്റിലായത്.

കോട്ടയത്ത് പാലായിൽ താമസിച്ചിരുന്ന ഇയാളും ഭാര്യയും തന്നിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് ഇയാൾ വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു.

ശേഷം പല പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാളെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.