നടന്‍ അജിത് കുമാറിനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ട്യൂമർ സംബന്ധിച്ച വാർത്തകൾ വ്യാജം

0
173

തമിഴ് നടന്‍ അജിത് കുമാറിനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് പതിവ് ആരോഗ്യ പരിശോധനയാണെന്ന് അദ്ദേഹത്തിൻ്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് AK തലച്ചോറിലെ ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ട്യൂമർ നീക്കം ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

എന്നാൽ ബ്രെയിൻ ട്യൂമറിൻ്റെ ഓപ്പറേഷൻ സംബന്ധിച്ച വാർത്തകൾ ശരിയല്ലെന്ന് അദ്ദേഹത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കി. പതിവ് ആരോഗ്യ പരിശോധനയിൽ അജിത്തിന്റെ ചെവിക്ക് താഴെയുള്ള ഞരമ്പുകൾക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയെന്നും അരമണിക്കൂറിനുള്ളിൽ ചികിത്സ പൂർത്തിയാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇപ്പോൾ അദ്ദേഹത്തെ സാധാരണ വാർഡിലേക്ക് മാറ്റിയെന്നും ഇന്ന് രാത്രിയോ നാളെ രാവിലെയോ ഡിസ്ചാർജ് ചെയ്യുമെന്നും എകെയുടെ മാനേജർ കൂട്ടിച്ചേർത്തു.