പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ; ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും

ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി.

0
148

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി.

നേരത്തെ ബിജെപിയില്‍ ചേരുമെന്ന വാർത്തകൾ തള്ളി പത്മജ ഫേസ്ബുക്ക് കുറിപ്പുമായി രം​ഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങൾ തെറ്റാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ വാക്കുകൾ. ഈ പോസ്റ്റും പത്മജ പിൻവലിച്ചിട്ടുണ്ട്. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു. എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പാളയത്തിലേക്ക് പോകുന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.