അരലക്ഷത്തോടടുത്ത് സ്വർണവില; ഈ മാസം കൂടിയത് 1,760 രൂപ

0
320

സംസ്ഥാനത്ത സകല റെക്കോഡുകളും ഭേദിച്ച് കുതിച്ചുയാർന്ന് സ്വർണ വില. ചരിത്രത്തിലാധ്യമായി പ്രാദേശിക വിപണികളിൽ പവൻ 48,000 രൂപ പിന്നിട്ടു. പവന് 320 രൂപ കുതിച്ച് 48,080 രൂപയിലും, ഗ്രാമിന് 40 രൂപ കൂടി 6,010 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസം തുടക്കം മുതൽ സ്വർണവില മേലോട്ടാണ്. പവന് 48000 കടന്ന് കുതിക്കുന്ന സ്വർണം ഇതേ ട്രെൻഡ് തുടർന്നാൽ വൈകാതെ അര ലക്ഷത്തിലേക്കെത്തും. ഈ മാസം ഇതുവരെ പവന് 1,760 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 46,320 രൂപയിലായിരുന്നു പവൻ മാസം ആരംഭിച്ചത്.

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശയാണിതെങ്കിൽ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ നിമിഷമാണിത്. ആഗോള വിപണികളിലെ കുതിപ്പാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നത്. 24 മണിക്കൂറിനിടെ ആഗോള സ്വർണവിലയിൽ 1.40% (30.06 ഡോളറിന്റെ) വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ സ്വർണം ഔൺസിന് 2,158.47 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങൾ ഡോറളിലായതിനാൽ തന്നെ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ അന്തരം സൃഷ്ടിക്കും. ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.

വില കൂടിയ സാഹചര്യത്തിൽ സ്വർണം വിൽക്കുന്നവർക്ക് നേട്ടമാണ്. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ സ്വർണമാണ് അവർ വിൽക്കുന്നതെങ്കിൽ ലാഭം ഇരട്ടിയാകും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വർണത്തിന് ജ്വല്ലറി വ്യാപാരികൾ വിലയിടുക.

വിവാഹ- ഉത്സവ സീസണുകൾ അടുത്തിരികേ പ്രാദേശിക വിപണികളിൽ സ്വർണവില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ ആഭരണ പ്രിയർ ബുക്കിംഗുകൾ നടത്തുന്നതാണ് നല്ലത്. ബുക്കിംഗുകൾ വഴി വില കുതിച്ചാൽ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാൽ വിപണി വിലയിലും സ്വർണം സ്വന്തമാക്കാം. നിക്ഷേപകർ അടുത്ത തിരുത്തലുകൾ വരെ കാത്തിരിക്കുന്നത് നല്ലതാണ്. സ്വർണവില റെക്കോടിലായതിനാൽ തന്നെ ഒരു തിരുത്തൽ വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് നിലവിൽ വെള്ളി വിലയിൽ മാറ്റമില്ല. സ്വർണവിലയിലെ കുതിപ്പ് വരും മണിക്കൂറുകളിൽ വെള്ളി വിപണിയേയും ബാധിച്ചേക്കാം. നിലവിൽ വെള്ളി ഗ്രാമിന് 77.90 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 623.20 രൂപയും, 10 ഗ്രാമിന് 779 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 77,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.