സി സ്‌പേസ് ഒടിടി പ്ലാറ്റഫോം ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി

0
250

കേരള സർക്കാരിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സി സ്‌പേസിന്റെ (C Space OTT) ഔദ്യോഗിക ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നിർവഹിച്ചു. കെഎസ്എഫ്സിഡിക്കാണ് സി- സ്പേസിൻറെ നിർവഹണ ചുമതല.

പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി- സ്പേസിൽ പ്രദർശിപ്പിക്കൂ.

കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോമാണ് സി- സ്പേസ്. ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകും. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി- സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.

ആദ്യഘട്ടത്തിലേക്ക് 42 സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് നേടിയ ബി 32 മുതൽ 44 വരെക്ക് പുറമേ അവാർഡ് നേടിയ സിനിമകൾ ഉൾപ്പെടെ 42 ഓളം പ്രശസ്ത ചിത്രങ്ങൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. നിഷിദ്ധോ, സി സ്‌പെയ്‌സിൽ OTTയിൽ ഉടൻ ഉണ്ടാകും.

മലയാള സാഹിത്യ, വിനോദ മേഖലയിലെ പ്രമുഖരായ ബെന്യാമിൻ, ഒ വി ഉഷ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി എന്നിവരുൾപ്പെടെയുള്ള ക്യൂറേറ്റർമാരുടെ ഒരു പാനലാണ് ഉള്ളടക്കം തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി നിയോഗിച്ചിട്ടുള്ളത്.