റഷ്യൻ സർക്കാരിന്റെ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണവിഭാഗമായ റൊസ്‌ഫിൻമോനിറ്ററിങ് ഭീകരരുടെ പട്ടികയിൽ മുൻ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവും. 60 കാരനായ ഗാരി കാസ്പറോവിനെ ബുധനാഴ്ചയാണ് ഭീകരവാദിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കാരണം വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനാണ് കാസ്പറോവ്. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ ഒട്ടേറെത്തവണ ശബ്ദമുയർത്തിയിട്ടുണ്ട്. പുടിൻ സർക്കാർ വിമർശകരെ നിശ്ശബ്ദമാക്കാൻ ഉപയോഗിക്കുന്ന നടപടിയാണിതെന്ന് പലരും ആരോപിക്കുന്നു.
2005-ൽ ലാണ് കാസ്പറോവ് ചെസ്സ് ജീവിതം അവസാനിപ്പിച്ചത്. വ്‌ളാഡിമിർ പുടിൻ സർക്കാരിൻ്റെ തുറന്ന വിമർശകനായിരുന്ന കാസ്പറോവ് 2013-ൽ റഷ്യയിൽ നിന്ന് പലായനം ചെയ്തിരുന്നു. ഏറെക്കാലമായി അമേരിക്കയിലാണ് അദ്ദേഹത്തിന്റെ താമസം. 1985-ൽ ഏറ്റവും പ്രായം കുറഞ്ഞ ചെസ് കളിക്കാരനായിരുന്നു അദ്ദേഹം. 1984 മുതൽ വിരമിക്കുന്നതുവരെ ലോക ഒന്നാം നമ്പർ റാങ്കിലായിരുന്നു കാസ്പറോവ്.