കൊല്ലത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ

0
195

കൊല്ലം ഏരൂരിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ ഈച്ചം കുഴി സ്വദേശി അനിൽകുമാർ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന പരിശീലകനാണ് അനിൽകുമാർ.

കഴിഞ്ഞ ദിവസമാണ് പതിനാറുകാരനെ ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിത്. വീട്ടിൽ വച്ച് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി. തുടർന്ന് അനിൽ കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇതിനിടയിൽ അനിൽകുമാർ ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ഇയാളെ പൊലീസ് പിടിക്കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.