സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു

ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

0
151

സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു. റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഇന്ന മുതല്‍ ഒമ്പതാം തീയതി വരെയാണ് നിയന്ത്രണം. ശിവരാത്രി ആയതിനാല്‍ എട്ടാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ച്ച് 5, 7 തിയതികളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഈ ജില്ലകളില്‍ മാര്‍ച്ച് 6, 9 തിയതികളില്‍ റേഷന്‍ കടകള്‍ ഉച്ചയ്ക്ക് ശേഷമാകും പ്രവര്‍ത്തിക്കുക.