തിരുവനന്തപുരത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താന്‍ ശ്രമം

0
85

യുവതിയെ പെട്രോള്‍ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് സംഭവം. സംഭവത്തിൽ യുവതിക്ക് സാരമായ പൊള്ളലിലേറ്റു. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിതയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു സരിതയെ ആക്രമിച്ചത്. ബിനുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

സരിതയുടെ വീട്ടില്‍ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു തീവെക്കുകയായിരുന്നു. തീ ബിനുവിന്റെ ദേഹത്തും പടര്‍ന്നതോടെ ഇയാള്‍ തൊട്ടടുത്ത കിണറ്റിലേക്ക് എടുത്തുചാടി.

യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.