തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ നേട്ടം ചില സൂചനകൾ നൽകുന്നു: പി എസ് ശ്രീധരൻപിള്ള

എൽഡിഎഫ് സർക്കാറിനെതിരെ കോൺഗ്രസും ബി ജെ പിയും മാധ്യമങ്ങളും വലിയ ആരോപണങ്ങൾ ഉന്നയിച്ചു.

0
211

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചില സൂചനകൾ നൽകുന്നുവെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ മികച്ച നേട്ടത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു.

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പ്രചരണത്തിനപ്പുറം വസ്തുതകൾ വിലയിരുത്തുന്നവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ വിജയം ഇതിൻ്റെ തെളിവാണ്. എൽഡിഎഫ് സർക്കാറിനെതിരെ കോൺഗ്രസും ബി ജെ പിയും മാധ്യമങ്ങളും വലിയ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ കേരള ജനത ഈ പ്രചാരണങ്ങളെയെല്ലാം തളളിക്കളഞ്ഞുവെന്നും ശ്രീധരൻ പിളള പറഞ്ഞു.