സ്പാനിഷ് യുവതി ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായി; രാജ്യത്തിന് അപമാനകരം

0
149

അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായി. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.

വെള്ളിയാഴ്ച ദമ്പതികൾ ബിഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി ക്രൂര പീഡനത്തിനിരയായത്. യുവതി ഇപ്പോൾ സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ദുംക പൊലീസ് സൂപ്രണ്ട്.