‘കോൺ​ഗ്രസിൽ കൊഴിഞ്ഞ് പോക്ക്’; അസം കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റ് റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നു

രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

0
181

അസം കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റ് റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നു. ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. റാണ ഗോസ്വാമി കോൺഗ്രസിൽ നിന്ന് ഇന്നലെയാണ് രാജിവെച്ചത്. അപ്പർ അസമിലെ കോൺഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി.

ഗോസ്വാമിക്കു നിരവധി പദവികൾ കോൺഗ്രസ് നൽകിയിരുന്നെന്നും പാർട്ടി അദ്ദേഹത്തെ ചതിച്ചിട്ടില്ലെന്നും പാർട്ടി വിട്ടത് എന്തിനെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകി പ്രതികരിച്ചിരുന്നു. അതേസമയം, രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.