കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ പുക ഉയരാനുള്ള കാരണം ശുചിമുറിയിൽ പുകവലിച്ചതല്ലെന്ന് റെയിൽവേ

0
117

കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ പുക ഉയരാനുള്ള കാരണം ശുചിമുറിയിൽ പുകവലിച്ചതല്ലെന്ന് റെയിൽവേയുടെ വിശദീകരണം. കഴിഞ്ഞ ദിവസം രാവിലെ പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കോച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി.

സമഗ്രമായ പരിശോധനയിൽ C5 കോച്ചിലെ ശുചിമുറിയിൽ ഘടിപ്പിച്ച അമിതമായ ചൂട്/പുക കണ്ടെത്തുമ്പോൾ സ്വയമേവ സജീവമാക്കാൻ രൂപകൽപ്പന ചെയ്ത, എയറോസോൾ തരത്തിലുള്ള അഗ്നിശമന ഉപകരണം പ്രവർത്തനക്ഷമമായതായി കണ്ടെത്തി.

ക്ലീനിംഗ് സ്റ്റാഫുകളിൽ ഒരാൾ അശ്രദ്ധമായി ഈ ഉപകരണത്തിന്റെ സേഫ്റ്റി ക്യാച്ച് വലിച്ചത് ഉപകരണം സജീവമാക്കുന്നതിലേക്ക് നയിച്ചുവെന്ന് റെയിൽവേ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുത്തതും ക്ലീനിംഗ് സ്റ്റാഫിൽ ഒരാൾ അശ്രദ്ധമായി സേഫ്റ്റി ക്യാച്ച് വലിച്ചതായി കണ്ടെത്തുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്നും റെയിൽവേ അറിയിച്ചു.