‘അച്ഛാ, സോറി, എന്നോട് ക്ഷമിക്കണം’; പരീക്ഷ എഴുതാൻ പറ്റാത്തതിൽ മനംനൊന്ത് ജീവനൊടുക്കി വിദ്യാർത്ഥി

0
189

ഹൈദരാബാദിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിൽ മനംനൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് സംഭവം. സത്നാല ഡാമിൽ ചാടിയാണ് വിദ്യാർത്ഥിയായ ശിവകുമാർ ജീവനൊടുക്കിയത്. ഡാമിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പും വാച്ചും പഴ്സും മറ്റു സാധനങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അച്ഛാ, സോറി, എന്നോട് ക്ഷമിക്കണം. ഈ മാനസികാഘാതം എനിക്ക് താങ്ങാനാകുന്നില്ല. അച്ഛൻ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷേ ഒന്നും തിരിച്ച് നൽകാൻ എനിക്ക് കഴിയുന്നില്ല. എനിക്ക് ഇത്രയും വേദന തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല. എനിക്ക് ഇതാദ്യമായി പരീക്ഷയെഴുതാൻ പറ്റിയില്ല. എനിക്ക് വല്ലാതെ വിഷമം തോനുന്നു- ഇതാണ് വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പ്.

തെലങ്കാനയിൽ ഏകദേശം 10 ലക്ഷം കുട്ടികളാണ് ഇന്റർമീഡിയേറ്റ് പരീക്ഷയെഴുതുന്നത്. ഇന്നലെയാണ് പരീക്ഷ ആരംഭിച്ചത്. മിനിട്ടുകൾ വൈകിയതിന്റെ പേരിൽ പരീക്ഷ എഴുതുന്നത് തടഞ്ഞ തെലങ്കാന പരീക്ഷാ നിയമത്തിനെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.