പള്ളുരുത്തിയിലെ കത്തിക്കുത്ത്; രണ്ടു പേർ പോലീസ് പിടിയിൽ, അരുംകൊലക്ക് കാരണം വ്യക്തി വൈരാ​ഗ്യം

ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പിടിയിലായത്.

0
52

കൊച്ചി : പള്ളുരുത്തിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പോലീസിന്റെ പിടിയിൽ. ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാൽജുവുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപമാണ് സംഭവം. ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കുത്തേറ്റ ഇരുവരും ലഹരി കേസുകളിലെ പ്രതികൾ കൂടിയാണ്. കൊല്ലപ്പെട്ട ലാൽജു കുമ്പളങ്ങി ലാസർ കൊലക്കേസിലെ പ്രതി കൂടിയാണ്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ലാൽജുവിനെ കുത്തിയ ഫാജിസിനെ പിടികൂടിയത്.

കത്തിക്കുത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ പരിക്കേറ്റയാൾ ചികിത്സയിലാണ്.