കൊച്ചി പള്ളുരുത്തിയിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു, കൊല്ലപ്പെട്ടത് ലാസർ കൊലക്കേസിലെ പ്രതി

2021 ലെ ലാസർ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ലാൽജു.

0
151

കൊച്ചി: പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ലാൽജു എന്നയാളാണ് മരിച്ചത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. 2021 ലെ ലാസർ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ലാൽജു. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.

പള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപമാണ് സംഭവം. ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കുത്തേറ്റ ഇരുവരും ലഹരി കേസുകളിലെ പ്രതികൾ കൂടിയാണ്. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.