ലീഗ് സ്ഥാനാർത്ഥികളെ പ്രേക്യപിച്ചു; ലീഗിന് മൂന്നാം സീറ്റില്ല

0
71

ലീഗ് സ്ഥാനാർത്ഥികളെ പ്രേക്യപിച്ചു. മുഹമ്മദ് ബഷീർ മലപ്പുറത്തും അബ്ദുൾ സമദ് സമദാനി പൊന്നാനിയിലും മുസ്ലീംലീഗ് സ്ഥാനാർഥികളായി മത്സരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചു. സിറ്റിംങ് എംപിമാരായ ഇരുവരും മണ്ഡലങ്ങൾ പരസ്പരം മാറിയാണ് ഇത്തവണ മത്സരിക്കുന്നത്. മൂന്നാം സീറ്റെന്ന ആവശ്യം ഇത്തവണയും ലീഗ് കോൺഗ്രസിന് മുന്നിൽ അടിയറവെച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

മൂന്നാം സീറ്റെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.

അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു.