ഉത്തർപ്രദേശിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; നാല് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

ഫാക്ടറിക്ക് പടക്ക നിർമാണത്തിനും വിൽപ്പനയ്ക്കും ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

0
181

ലക്നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. 4 പേര്‍ മരിച്ചു. അപകടത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗശാബിയിലെ ബർവാരിയിലായിരുന്നു സ്ഫോടനം. ജനവാസ മേഖലയില്‍ നിന്നും അകലെയാണ് പടക്കഫാക്ടറി സ്ഥിതി ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.

ബർവാരിയിലെ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫാക്ടറി ജനവാസ മേഖലയിൽ നിന്ന് വളരെ ദൂരെയാണ്. ഫാക്ടറിക്ക് പടക്ക നിർമാണത്തിനും വിൽപ്പനയ്ക്കും ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.