അശാസ്ത്രീയ ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി

0
110

അശാസ്ത്രീയ ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വിഷയം ഗൗരവത്തോടെ കാണണം. വ്യാജചികിത്സകൾക്കെതിരെ ഇനിമുതൽ കർശന നടപടി ഉണ്ടാകും. ആരോഗ്യവകുപ്പ് കൃത്യമായി ഇടപെടൽ നടത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. മരണ വിവരം നയാസ് മറച്ചുവച്ചെന്ന് ഷെമീറയുടെ അമ്മ പറഞ്ഞു. ഷെമീറയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാത്രമാണ് അറിയിച്ചത്. ഷെമീറയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാത്രമാണ് അറിയിച്ചത്. ‘ ചികിത്സ നൽകിയിരുന്നുവെങ്കിൽ രക്ഷിക്കാമായിരുന്നു’, മകളെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്ന് ഫെമീറയുടെ പിതാവ് പറഞ്ഞു. എൻറെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്കറിയാം, നിങ്ങൾ ഇടപെടേണ്ട എന്നാണ് ഭർത്താവ് പറഞ്ഞിരുന്നത്.